Monday, June 14, 2010

അവളുടെ രാവുകള്‍ :രണ്ടാം ഭാഗത്തിലും സീമ

1978ല്‍ ഇറങ്ങിയ മലയാള സിനിമയിലെ ആദ്യ അഡണ്‍സ് ഒണ്‍ലി ചിത്രമായ അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സീമ നായികയാവുന്നു .ഐ വി ശശി സംവിധാനം ചെയ്ത ആദ്യ ഭാഗത്തിലും സീമ തന്നെയായിരുന്നു നായിക .ശ്വേത മോഹന്‍ ആയിരിക്കും ഈ റോള്‍ ചെയ്യുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ശ്വേത ഈ ചിത്രത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു .ഈ ചിത്രത്തില്‍ സീമ ഒരു സമ്പന്ന യുവതിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് .കൂടാതെ ഇവര്‍ക്ക് 18 വയസ്സായ ഒരു മകളുമുണ്ട്. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ആലപ്പി അഷറഫ് ആണ് .സംവിധാനം നിര്‍വ്വഹിക്കുന്നത് പി എച് ഹമീദും ആണ് .

No comments:

bloggers